Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Meeting

പു​തു​ച്ചേ​രി​യി​ലെ ടി​വി​കെ​യു​ടെ പൊ​തു​യോ​ഗം ചൊ​വ്വാ​ഴ്ച; ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളുമായി പോ​ലീ​സ്

പു​തു​ച്ചേ​രി: വി​ജ​യ്‌‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പു​തു​ച്ചേ​രി​യി​ലെ പൊ​തു​യോ​ഗം ചൊ​വ്വാ​ഴ്ച ന​ട​ക്കും. പു​തു​ച്ചേ​രി​യി​ലെ പ​ഴ​യ തു​റ​മു​ഖ​ത്തി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ലാ​ണ് യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്.

അ​തേ​സ​മ​യം, പൊ​തു​യോ​ഗം ന​ട​ത്തു​ന്ന​തി​ന് ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ട്ടു​ള്ള​ത്. വി​ജ​യ് എ​ത്തു​ന്ന സ​മ​യം കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യി​ൽ പ​റ​യു​ന്നു.

പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 5000 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ എ​ത്താ​ൻ പാ​ടി​ല്ല. ക്യു ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മാ​യി​രി​ക്കും ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

500 പേ​ർ വീ​ത​മു​ള്ള പ​ത്ത് ബ്ലോ​ക്കു​ക​ളാ​യി പ്ര​വ​ർ​ത്ത​ക​രെ ഇ​രു​ത്ത​ണം. ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മേ​റി​യ​വ​ർ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും നി​ബ​ന്ധ​ന​യി​ൽ പ​റ​യു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ടി​വി​കെ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

Latest News

Up